About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, November 3, 2013

മാലാഖ

Housesurgeoncy diaries/Medicine diaries/മാലാഖ 


ക്യാഷുവലിറ്റിയിൽ വെച്ചിരുന്നു ഞാൻ അയാളെ ആദ്യമായ് കണ്ടത്. പഴയ കാല സിനിമകളില  പ്രതാപവും സമ്പത്തും നഷ്ടപ്പെട്ട നായകനെയാണ് എനിക്ക് അയാളെ കണ്ടപ്പോൾ ഓർമ്മവന്നത്. കൂടെ രണ്ടു സ്ത്രീകളും ഒരു പുരുഷനും. പരിശോദിച്ചപ്പോൾ തലച്ചോറിലെ രക്തകുഴലുകൾ അടഞ്ഞത് കാരണം ഉണ്ടാകാവുന്ന സ്ട്രോക്ക് പോലെ തോന്നിച്ചു പക്ഷെ സാധാരണ സ്ട്രോകെ അല്ല ഇയാള്കെന്നു  മനസിലായി. C.T സ്കാനിന് വിടാൻ ഫോമിൽ എഴുതാൻ  വേണ്ടി പേര്ചോദിച്ചു.. "നസറുദ്ദിൻ ഷാ, 73വയസ്സ് " പഴയ ഹിന്ദി നടൻ നസറുദ്ദിൻ ഷായെ ഓർമവന്നു.

"ൻറെ വാപ്പ  നസറുദ്ദിൻ ഷാടെ ബല്യ ഫാൻ ആരാണു". ഞാൻ ചോദികാതെ തന്നെ അയാൾ ഇങ്ങോട്ട് പറഞ്ഞു.


 ഫ്രഷ്‌ ആയി സ്വയം ഒരു കേസ് കണ്ടുപിടിച്ചതിന്റെ  സന്തോഷം അധികം നീണ്ടു നിന്നില്ല. C.T സ്കാനിൽ "No significant abnormality detected" എന്നാണ് വന്നത്. ഒടുവിൽ വാർഡിലെ ഹൗസ് സർജനെ വിഷമിപ്പിക്കുന്ന ആ വാകുക്കൾ ഞാൻ എഴുതി " അഡ്മിറ്റ്‌ ഇൻ വാർഡ്‌ 22".അഡ്മിഷൻ കഴിഞ്ഞുള്ള ദിവസം എനിക്ക് അവരെ നോക്കാൻ സമയം കിട്ടിയില്ല. മൂന്നു deathഉം bad ആയിടുള്ള രോഗികളെയും (bad- ക്രിട്ടികൽ സ്ഥിതിയിലുള്ള രോഗികൾ) പരിചരിക്കുമ്പോൾ താരതമ്യേന പ്രശ്നം കുറവുള്ളവരെ വിസ്മരിക്കും. വാർഡിൽ ഞങ്ങൾ ഹൗസ് സർജൻമാർ അനുഭവിക്കുന്ന ഏറ്റവും വല്യ പ്രശ്നം ടെസ്റ്റുകൾക്കുള്ള സ്ഥലം പറഞ്ഞു കൊടുക്കലാണ്. എത്ര പറഞ്ഞാലും വീണ്ടും നമ്മളോടും പുറത്തിറങ്ങി ലാബിൽ എത്തുന്നതുവരെ കാണുന്ന എല്ലാവരോടും ചോദിക്കും.

ഇതിനു ഒരു വിരമാമിടനാണ് ഞാൻ ഒരു ചാർട്ട് വാങ്ങി അതിൽ എല്ലാ ലാബുകളിലോട്ടും ഉള്ള വഴി എഴുതി ഇട്ടത്.ഇതു കൊണ്ടും വലിയ പ്രയോജനം ഒന്നും ഉണ്ടായില്ല എന്ന് പിന്നിട് മനസിലാക്കി. എഴുതി ഒട്ടിച്ച ചാർട്ടിന്റെ മുന്നില് നിന്നും ഒരു സ്ത്രീ എന്നോട് വഴി ചോദിച്ചു.


"എന്തെ ഈ എഴുതിയേകുന്നെ വായിക്കാൻ പറ്റുന്നില്ലേ?""എനിക്ക് വായിക്കാൻ അറിയില്ല സാറെ" എഴുതിയിട്ടും  വീണ്ടും വീണ്ടും വന്ന വന്നു ചോദിക്കുന്നതിന്റെ  ഗുട്ടന്സ് ഇപ്പോഴല്ലേ മനസിലായെ.അവരുടെ കയ്യിലുള്ള തുണ്ടുപേപ്പറിൽ ഷായുടെ പേര് കണ്ടപ്പോഴാണ് അങ്ങനോരളുടെ കാര്യം ഞാൻ ഓർത്തത്‌. പെട്ടന്ന് തന്നെ അവരുടെ തൊട്ടടുത്ത ബെഡിലെ കൂട്ടിരിപ്പുകാരൻ വന്നു എന്റെ കൈയ്യിൽ നിന്നും പേപ്പർ വാങ്ങി.

"സാറേ, ഇവർക്ക് ഒന്നും അറിയില്ല. ഞാൻ കൊടുത്തോല്ലാം "


മെഡിക്കൽ കോളേജിലെ വാർഡുകൾ ചിലപ്പോൾ ഇങ്ങനാണ്. ഒരു കുടുബം പോലെ ഡോക്ടറും രോഗികളും കൂട്ടിരിപ്പുകാരും നഴ്സുമാരും ചേർന്ന് ഒരു കുടുബം പോലെ, കാരണം ഊണും ഉറക്കവും കുളിയും ജപവും എല്ലാം കുറെ ദിവസത്തേക്കു ഒരുമിച്ചല്ലേ. ഇവിടെ ഷായെടെ കാര്യങ്ങൾ നീങ്ങുന്നത്‌ ഈ ഒരുമകാരണം ആണ്."സാറേ, ഇവൾക് ഒന്നും അറിയില്ല. എന്തേലും ഉണ്ടേൽ ഞാൻ ചെയ്തോളാം."  സഹായിക്കാൻ വേറെ ആരും ഇല്ല എന്നത് ഞാൻ മനസിലാക്കിയതുകൊണ്ടാകും ഷാ അങ്ങനെ പറഞ്ഞത്"എയ്യ്, അതൊന്നും ഇവിടെ പറ്റില്ല, രോഗികളെ അങ്ങനെ വാർഡിൽ നിന്ന് വിടില്ല. പിന്നെ തങ്ങള് ഈ വയ്യാത്ത കാലും വെച്ച് എങ്ങനെ നടക്കാനാണ്" ഞാൻ ചോദിച്ചു.

"നാളെ ആള് വരും സാറേ " ഭാര്യ  പറഞ്ഞു.


പിറ്റേന്ന് എട്ടു മണിക്ക് ബി   പി യും പൾസും എടുക്കാൻ ചെന്നപോൾ വീടുകരോക്കെ വന്നൊന്നു ചോദിച്ചു. ഷാ മുഖം കുനിച്ചു ഇരുന്നു.

"വന്നു സാർ. മകൻ വന്നിരുന്നു. പോയി" ഭാര്യ പറഞ്ഞു


"നിങ്ങൾക്ക് പിടിച്ചു നിർത്തി കൂടാരുന്നോ?" എനിക്ക് ദേഷ്യവും വിഷമവും ഒരുമിച്ചു വന്നു. ഒപ്പം അവരോടു ഒരു സഹതാപവും."ഡോക്ടർജി, ഇതൊക്കെ ഇവിടെ സ്ഥിരം അല്ലേ. മക്കളെ ഫോണിൽ വിളിച്ചു.. പേടിപ്പിച്ചാൽ മതി. പോല്സിനെ വിലിക്കുമെനൊക്കെ പറഞ്ഞു.." എനിക്കൊപ്പം നിന്ന സിസ്റ്റർ പറഞ്ഞു.. ക്ഷമിക്കണം സിസ്റ്റർജി പറഞ്ഞു. ഇവിടെ സിസ്റ്റർമാർ ബഹുമാനം കൂട്ടി "ജി" എന്ന് കൂടി ചേർക്കും . കേൾക്കാനൊരു സുഖം അല്ലേ. അതുകൊണ്ട് ഞങ്ങളും ജി ചേർതേ വിളിക്കു. ഞാൻ ഒരു എന്ജോയ്‌ ചെയ്ത് വർക്ക്‌ ചെയ്ത സുകന്യ എന്നൊരു കൊച്ചു സിസ്റ്റർ ഉണ്ട്. സിസ്റ്റർ ഞങ്ങളെ "ഡോകു" എന്നാണ് വിളിക്കാറ്.." മകൻ വന്നു നമ്പർ എല്ലാം ഫോണിൽ നിന്ന് മായിച്ചു കളഞ്ഞു സാറേ,." ഞാൻ ആദ്യം ശ്രദ്ധിച്ചില്ല. അവർ വീണ്ടും അത് തന്നെ ഒരു വികാരവും ചേർക്കാതെ പറഞ്ഞു.ഇങ്ങനെയും ക്രുരരായ മക്കളോ. നമ്മുടെ ലോകം പോയ പോക്കേ.ഒന്നുമല്ലെങ്ക്കിൽ ജന്മം തന്ന മാതാപിതാക്കളോട്  ഇങ്ങനൊക്കെ കാട്ടാമോ. അവർക്ക് 10 മക്കളുണ്ടെന്നും ആരും തിരിഞ്ഞു നോക്കാറില്ലെന്നും അവർ പറഞ്ഞു. ടി.വി കൊച്ചുബാവ എഴുതിയ വൃദ്ധസദനം എന്നൊരു നോവൽ എനിക്ക് ഓർമ്മ വന്നു. ജീവിതത്തിൻറെ സന്ധ്യ നേരത്തെ പറ്റി ഞാൻ ഒരുപാട് ചിന്തിച്ചു. വർധ്യകത്തിൽ ആരും നോക്കാനില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ദുഃഖം അനുഭവിക്കുന്ന ഒരുപാടുപേരെ ഞാൻ ഇവിടെ കണ്ടു മുട്ടി. മനസ്സിൽ ,മുഴുവൻ ആ പത്തു മകളെയും ഞാൻ ഒരുപാട് പഴിച്ചുഇങ്ങനുള്ള സന്ദർഭങ്ങൽ ഉണ്ടായാൽ എന്നിലെ മാലാഖ ഉണരും. അവർക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നതൊക്കെ ചെയ്തു കൊടുത്തു. ഞങ്ങളുടെ കോളേജിലെ സാമുഹ്യ സേവന സംഘടനായ "സ്പർശം " വഴിയൊക്കെ എന്നാൽ കഴിയുന്നതൊക്കെ ചെയ്തു.

ചീഫ് പ്രൊഫസർ വന്നപ്പോൾ C T യിൽ ഒന്നും തെളിയാത്തത് കൊണ്ട് M R I scan സ്കാൻ എടുക്കാൻ നിർദേശിച്ചു.

"വേണ്ട, ഡോക്ടറെ ഞങ്ങടെ പേര് വെട്ടിക്കോ" ഒരുപാട് കൂട്ടിരിപ്പുകാർ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌. ഇങ്ങനെ പറഞ്ഞിട്ടുല്ലവരെല്ലാം ഞാൻ താഴെ പറഞ്ഞ ഗണത്തിൽ  ഉള്ളവരാകും.

1.  മെഡിക്കൽ കോളേജിലൊട്ട് വന്നാൽ മതി, രോഗം തന്നെ മാറിക്കോളും. നമ്മൾ വെറുതെ ഇരുന്നു കൊടുത്താൽ  മതി.
2. ഏതായാലും ഒരു അസുഖം വന്നില്ലേ എങ്കിൽ പിന്നെ കുറച്ചു കാര്യങ്ങൾ കൂട്ടി പറഞ്ഞു റെഫെരൽ വാങ്ങി മെഡിക്കൽ  കോളേജിൽ പോയി കിടക്കാം.
3. ഏതായാലും രക്ഷ പേടില്ല. പിന്നെ എന്തിനാ ഇതൊക്കെ ചെയ്യണേ.

ഷാ ഈ കൂട്ടത്തിൽ പെടില്ല. അയാളെ നോക്കാൻ കഴിവുള്ള ആരുമില്ല. ചിലവാക്കാൻ കാശുമില്ല. അയാൾക് ചികിത്സ കാർഡുള്ള കാര്യം അപ്പോഴാണ് ഞങ്ങളോടെ പറഞ്ഞത്. അത് എങ്ങനെ  ബുക്കിൽ പതിപിക്കണം എന്ന് അറിയതോണ്ട്  ഒന്നും ചെയ്തില്ല അവർ. അവസാനം ആ പണിയും കൂടി എനിക്ക് കിട്ടി. അവരോടുള്ള സഹതാപമാണോ, വാർഡിൽ നിന്ന് കുറച്ചു നേരം മാറി നല്കാനുള്ള അവസരം കിട്ടിയത്   കൊണ്ടാണോ എന്നറിയില്ല, ഞാൻ അതിനു തയ്യാറായ്.
അങ്ങനെ ഞാൻ ഒരു അറ്റൻറർ  ആയി മാറി കുറച്ചു നേരത്തേക്ക്. മുടിയൊക്കെ മറഞ്ഞു വളരെ ബഹുമാനത്തോടെയാണ് ആ സ്ത്രി എനിക്കൊപ്പം വന്നത്. പക്ഷെ അവർ എന്റെ ക്ഷമയുടെ നെല്ലിപലക കാണിപിച്ചു . കാരണം മറ്റൊന്നുമല്ല, എന്ത് ചോദിച്ചാലും ഒരു ഉത്തരമേ ഉള്ളു അവർക്ക്..

"അമ്മ സ്ഥലം ഇതാണ്?"
"നിങ്ങടെ മൊബൈൽ നമ്പർ"
"നിങ്ങടെ പേര് ചികിത്സ കാർഡിൽ ഉണ്ടോ?"
ഇങ്ങനെ കുറെ ചോദ്യം. 
എല്ലാത്തിന്റെയും ഉത്തരം " എനിക്ക് അറിയില്ല സാറേ?"

അവസാനം ഞാൻ ഗതി കേട്ടു ചോദിച്ചു "ഇതൊക്കെ പിന്നെ എനിക്കാണോ അറിയാവുന്നേ?"

കൂടെ എല്ലാ ഡോക്ടർമാരും ജീവതത്തിൽ ഒരിക്കലേലും പറഞ്ഞിടുള്ള ക്ലാസ്സിക്‌ ഡയലോഗ് ഞാനും പറഞ്ഞു.

" ഇതൊന്നും എനക്ക് വേണ്ടി അല്ല, ചെയ്യണേ, നിങ്ങൾക്ക് ജീവിക്കാൻ വേണ്ടിയാ. നിങ്ങൾക്ക്  വേണ്ടെങ്ങിൽ  എനിക്കും വേണ്ട."


ശേഷം കുറച്ചു ചോറിഞ്ഞെങ്ങിലും എല്ലാം ചെയ്യാൻ പറ്റി.അവർക്ക് ചികിത്സകാർഡ്‌ വഴി പുറത്തു നിന്ന് സ്കാൻ ചെയ്യാനുള്ള രേഘകളും വാങ്ങി. അപ്പോഴും അവരു കരയാരായ മട്ടിൽ നിന്ന് തുടങ്ങി. ഞാൻ നിർത്തി. റൗണ്ട്സിനു ശേഷo  വെല്ലപോഴുമുള്ള കാന്റീൻ ചായക്കുവേണ്ടി എന്നെ വിളിച്ചു സാർ .

ഞാൻ രണ്ടാം നിലയിലെ കാന്ടീനിലോട്ടു തിരിയും മുൻപ് മൂന്നാം നിലയിൽ അവർക്ക് തിരികെ പോകാനുള്ള വഴി പറഞ്ഞു കൊടുത്തു. പക്ഷെ ഞാൻ വരാതെ അവർ പോകാൻ കൂട്ടാകിയില്ല. എൻറെ കൈയിൽ സ്റ്റോക്കുള്ള ബാക്കി വഴക്ക് കൂടി അവർക്ക് കൊടുത്തിട്ട് ഞാൻ കാന്ട്ടീനിലോട്ടു പോരുന്നു. ചായ കുടിച്ചു കൊണ്ടിരുന്നപോൾ, ഷാടെ കാര്യം ചർച്ചയിൽ വന്നു.


"ആ സുജിത്തേ, ഷാടെ പോണ്ടാട്ടിക്കു ചിന്ന പൈത്യം ഇരിക്ക്. എന്തോ മാനസിക പ്രേശ്നമാച്ചു" തമിഴ് കലർന്ന മലയാളത്തിൽ ഒന്നാം വർഷ പി.ജി. ചേച്ചി ഡോ.മോനിഷ എന്നോട് പറഞ്ഞു.

മൊത്തം കേൾകുന്നതിന്റെ മുൻപ് തന്നെ ഞാൻ തിരിച്ചു ഓടി. വഴിയിൽ കരഞ്ഞു കൊണ്ട് ആ സ്ത്രി നില്പുണ്ടാർന്നു. അവരെ ആശ്വസിപിച്ചുകൊണ്ട് ഒരു വിധം ഞാൻ വാർഡിൽ എത്തി. വരുന്ന വഴിയിൽ എല്ലാം മറ്റുള്ളവർ എന്നെ പുച്ഛത്തോടെ നോക്കി നിന്നു. ഞാൻ എന്തോ അപരാധം ചെയ്ത മാതിരി .
വാർഡിൽ എത്തി ഞാൻ പതിയെ ബാക്കിഉള്ള ജോലികൾ ചെയ്തു തുടങ്ങി. സിസ്റ്റർ വന്നു വിളിച്ചപ്പോലാണ് ഞാൻ ആ കാഴ്ച കണ്ടേ. നിലത്തു കമയ്ന്നു കിടന്നു കരയുന്നു ആ സ്ത്രി. എനിക്ക് വല്ലാത്ത കുട്ടാ ബോധം തോന്നി. ഞാൻ അവിടെ പോയ്‌ ഇരുന്നു അവരെ ആശ്വസിപിച്ചു. പുറത്തു സ്കാനിനു കൊണ്ട് പോകാനുള്ള ക്രമികരണങ്ങളും ചെയ്തു കൊടുത്തു. അവരുടെ ഫോണിൽ നിന്ന് ഒരുപാട് പേരേ വില്ച്ചു നോക്കി ആരും ഫോണെടുത്തില്ല. ഒടുവിൽ ആ സ്ത്രിടെ സഹോദരിയെ കിട്ടി. അവർ വെരമെന്നു പറഞ്ഞു.


പിന്നിട് രണ്ടു ദിവസം എൻറെ അച്ഛൻറെ സഹോദരൻ മരണം കാരണം എനിക്ക് വരാൻ പറ്റിയില്ല..മൂന്നാം ദിവസം ഞാൻ വാർഡിൽ എത്തിയപ്പോൾ ഒരാൾ എന്നെ കാണാൻ കാത്തു നില്കുന്നു."നിങ്ങൾ ആരാണ്?""സാർ, വിളിച്ചു വരുത്തിയ ആളാണ് ഞാൻ""നസറുദീൻറെ?""അതെ. സാർ, എനിക്കും മക്കളും കുടുംബവും ഉണ്ട്. അവരെ നോക്കാൻ വേണ്ടിയാണ് ഞാൻ രണ്ടാം ദിവസം തിരികെ പോയത്. അംഗൻവാടിയിൽ കഞ്ഞി വെച്ച് കൊടുത്ത ജീവികുന്നേ. അയാൾക്ക് പത്തു മക്കളുണ്ട് സാറേ. ആരും തരിച്ചു നോക്കില്ല. അവരെയും പറഞ്ഞിട്ട് കാര്യമില്ല. അങ്ങേര്  പത്തു തവണ കല്യാണം കഴിച്ചതാ. എന്റെ സഹോദരിയ പത്താം ഭാര്യ.  ഒറ്റ മക്കളെപ്പോലും അങ്ങേര് തിരിഞ്ഞു നോക്കിട്ടില്ല ഇതുവരെ "*****************************************************************
അങ്ങ് ദൂരെ കട്ടിലിൽ ഒരു പ്രതപവാനെപോലെ അദ്ദേഹം കിടക്കുന്നു.

എന്റെ ചെവിയിൽ ഒരു ചിറകടി ശബ്ദം.
ഉള്ളിൽ എവിടെയോ ചേക്കേറിയ ആ മാലാഖ എങ്ങോട്ടോ പറന്നു പോയി  

1 comment: